Monday, June 23, 2008

വിവാദ പാഠപുസ്‌തകങ്ങള്‍: ചര്‍ച്ചചെയ്യാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനല്‍കി




തിരുവനന്തപുരം: പാഠപുസ്‌തക വിവാദം സംബന്ധിച്ച്‌ വിദ്യാ?്യാസ മന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മുസ്ലീം സംഘടന നേതാക്കള്‍ പറഞ്ഞു. മതവിശ്വാസം മനുഷ്യനന്മക്ക്‌ ആവശ്യമാണെന്ന്‌ പ്രചരിപ്പിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്‌ട്‌. ഈ അവകാശവുമായി മുമ്പോട്ട്‌ പോകും. അടുത്തമാസം 5-ന്‌ കോഴിക്കോട്‌ വച്ചും 7-ന്‌ തിരുവനന്തപുരത്ത്‌ വച്ചും ഇത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുസ്ലീം സംഘടനാ നേതാക്കള്‍ യോഗം ചേരുന്നുണ്‌ട്‌. അനുകൂലമായ നിലപാടുണ്‌ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന്‌ മുസ്ലീം ലീഗ്‌ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.<യൃ>പര്‍ദ കുലീനവും അന്തസ്സേകുന്നതുമാണ്‌. മതചിഹ്‌നങ്ങള്‍ ഒഴിവാക്കിയുള്ള വസ്‌ത്രധാരണം മുസ്ലീങ്ങള്‍ക്കു പറ്റില്ല. എല്ലാവരും ഒരേ പോലെ വസ്‌ത്രം ധരിക്കുന്നതാണ്‌ നല്ലതെന്ന പാഠപുസ്‌തകത്തിലെ സന്ദേശം ഏകപക്ഷീയമാണ്‌. മിശ്രവിവാഹം ഇസ്ലാം വിരുദ്ധമാണ്‌. തുര്‍ക്കിയിലെ മുസ്‌തഫാ കമാല്‍ അത്താതുര്‍ക്കിനെ മഹാനാക്കി പാശ്‌ചാത്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നത്‌ ശരിയല്ലെന്നും മുസ്ലീം നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ്‌ ബഷീറും പറഞ്ഞു.<യൃ>

5 comments:

തറവാടി said...

>>>തുര്‍ക്കിയിലെ മുസ്‌തഫാ കമാല്‍ അത്താതുര്‍ക്കിനെ മഹാനാക്കി പാശ്‌ചാത്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നത്‌ ശരിയല്ലെന്നും മുസ്ലീം നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ്‌ ബഷീറും പറഞ്ഞു.<<<<<

ഇ.ട്ടി മുഹമ്മദ് ബഷീറും , കുഞ്ഞാലിക്കുട്ടിയേയുമൊക്കെ മുസ്ലീം നേതാക്കളാരാണാക്കിയത്?

അവരൊക്കെ മിസ്ലീം ലീഗ് നേതാക്കളാണെന്നത് കേട്ടിട്ടുണ്ട്.

യാരിദ്‌|~|Yarid said...

തറവാടി ചോദിച്ചതു തന്നെ എനിക്കും ചോദിക്കാനുള്ളതു, ഇവരെയൊക്കെ ആരാ മുസ്ലിം നേതാക്കളാക്കിയതു. ഇതു പത്രത്തില്‍ വന്നതൊ സ്വന്തം കയ്യിന്നു അടിച്ചിട്ടതൊ? പത്രത്തില്‍ നിന്നാണെങ്കില്‍ വല്ല ചന്ദ്രികയൊ മറ്റൊ ആയിരിക്കും. അല്ലാതെ ഇത്രയും വിവരക്കേടു എഴുതുന്ന പത്രം വേറെ ഏതാ ഉള്ളെ?

കടത്തുകാരന്‍/kadathukaaran said...

പാഠപുസ്തകത്തിലെ അബദ്ധങ്ങള്‍ മതപരമായ കാരണങ്ങളില്‍ മാത്രമായി ഒതുക്കുന്നത് മര്‍മ്മപ്രധാനമായ് കാര്യത്തെ വിസ്മരിക്കലും മറ്റൊരു രീതിയില്‍ ഇതിനു പിന്നിലെ കുല്സിത ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇടതുപക്ഷമുന്നണിക്ക് അല്ലെങ്കില്‍ കടമറ്റത്ത് ബേബിക്ക് തലോടലാവുകയുമാന്‍ ചെയ്യുക...സ്വാതന്ത്ര്യസമരത്തെ വിലകുറച്ചു കാണിക്കുകയും ദേശീയ നേതാക്കളുടെ പ്രാധാന്യം ഇല്ലെന്നുവരുത്തുകയും, ഇല്ലാത്ത പ്രാധാന്യം ഇടതുപക്ഷ നേതാക്കന്മാര്‍ക്ക് കൊടുക്കുകയും, സംഘടന വിഭാഗീയതക്കു പോലും വെള്ളപൂശി കുട്ടികളില്‍ കമ്യൂണിസം അടിച്ചേല്‍പ്പിക്കുകയും ചെയ്യുകയാണിവിടെ..
കൂടെ ഈ പുസ്തകം മാത്രമല്ല പ്രശ്നം അദ്ധ്യാപകര്‍ക്ക് നല്‍കിയിട്ടുള്ല കൈപുസ്തകവും ഇതിനേക്കാളേറെ ഭീഭല്‍സമാണ്, റഫറന്‍)സിനു വേണ്ട് നിര്‍ദ്ദേശിച്ചിട്ടുള്ള ഇടതുപക്ഷ സഹയാത്രികരുടെ ഒരെണ്നം പോലും വിറ്റുപോകാത്ത പുസ്തകങ്ങളും
തുടര്‍ന്നു വായിക്കുക

Manoj മനോജ് said...

കടത്തുകാരാ,
എവിടെയാണാവോ സ്വാതന്ത്ര്യത്തെ വിലകുറച്ച് കാണിച്ചിട്ടുള്ളത്? ദേശീയ നേതാക്കളുടെ പ്രാധാന്യം കളഞ്ഞിട്ടുള്ളത്? ബ്ലോഗുലകത്തില്‍ പലരു ഇട്ടിട്ടുള്ള സാമൂഹ്യപാഠപുസ്തകം ഒന്ന് മറിച്ച് നോക്കൂ... എന്നിട്ട് അഭിപ്രായം പറയൂ..

salmanulfarisi Nellikkal said...

കുഞ്ഞാലി കുട്ടിയും ബഷീറും മുസ്ലിം നേതാക്കള്‍ അല്ലെ.... പിന്നെ ആരാ നേതാക്കള്‍,നിരീശ്വര വാതികളായ പാലോളിയും ? ഹംസയും ? മാണോ മുസ്ലിം നേതാക്കാള്‍ ?..................