Friday, July 4, 2008

ഉമറലി ശിഹാബ്‌ തങ്ങളുടെ മയ്യിത്ത്‌ കബറടക്കി

ഉമറലി ശിഹാബ്‌ തങ്ങളുടെ മയ്യിത്ത്‌ കബറടക്കി

മലപ്പുറം: കഴിഞ്ഞ ദിവസം അന്തരിച്ച കേരള വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാനും പണ്ഡിതനുമായ പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളുടെ മയ്യിത്ത്‌ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നായി നിരവധിപേരാണ്‌ പാണക്കാട്ടെ നൂര്‍ മന്‍സിലിലേക്ക്‌ ഒഴുകിയെത്തിയത്‌.പള്ളി പുതിക്കിപണിയുന്നതിനെ തുടര്‍ന്ന്‌ വീട്ടില്‍ വെച്ചാണ്‌ മയ്യിത്ത്‌ നമസ്‌കാരം നടന്നത്‌. നിസ്‌ക്കാരത്തിന്‌ സഹോദരന്‍ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‌കി. പലതവണയായി നടന്ന മയ്യിത്ത്‌ നിസ്‌ക്കാരങ്ങള്‍ക്ക്‌്‌ സഹോദരന്‍മാരുള്‍പ്പെടെ പ്രമുഖര്‍ നേതൃത്വം നല്‍കി. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കേന്ദ്രമന്ത്രി ഇ അഹമ്മദ്‌, മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി, സ്‌പീക്കര്‍ കെ രാധാകൃഷ്‌ണന്‍, എം പി മാരായ പി വി അബ്‌ദുല്‍ വഹാബ്‌, ടി കെ ഹംസ, എം എല്‍ എ മാരായ കെ കുട്ടി അഹമ്മദ്‌ കുട്ടി, വി കെ ഇബ്രാഹീം കുഞ്ഞ്‌, കെ മുഹമ്മദുണ്ണി ഹാജി, സി ടി അഹമ്മദലി, അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി, അഡ്വ എം ഉമ്മര്‍, പി കെ അബ്‌ദുറബ്ബ്‌, കെ ടി ജലീല്‍, മഞ്ഞളാംകുഴി അലി, കാരന്തൂര്‍ മര്‍ക്കസ്‌ പ്രസിഡന്റ്‌ ഫസല്‍പൂക്കോയതങ്ങള്‍, എസ്‌ വൈ എസ്‌ സംസ്ഥാന പ്രസിന്റ്‌ പൊന്മള അബ്‌ദുര്‍ഖാദിര്‍ മുസ്‌ലിയാര്‍, മഅ്‌ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സമസ്ഥ കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദലി ബാഫഖി തങ്ങള്‍, സമസ്ഥ ജില്ലാ സെക്രട്ടറി പൊന്മള മൊയ്‌തീന്‍കുട്ടി ബാഖവി, കേരള ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എ കെ അബ്‌ദുല്‍ ഹമീദ്‌, എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ്‌ കൂറ്റമ്പാറ അബ്‌ദുര്‍റഹ്‌മാന്‍ ദാരിമി, സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി അബൂ ഹനീഫല്‍ ഫൈസി തെന്നല, എസ്‌ വൈ എസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി മുഹമ്മദ്‌ ഫൈസി, സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ്‌ കെ പി എച്ച്‌ തങ്ങള്‍, എസ്‌ വൈ എസ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്‌തഫ മാസ്റ്റര്‍, എസ്‌ എസ്‌ എഫ്‌ ജില്ലാ ജനറല്‍ സെക്രട്ടറി എം എ മജീദ്‌, ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്റ്‌ പി ശ്രീരാമകൃഷ്‌ണന്‍, ഡി. സി.സി പ്രസിഡന്റുമാരായ യു അബൂബക്കര്‍, കെ സി അബൂ, സി.എം.പി നേതാവ്‌ എം വി രാഘവന്‍, സി പി ജോണ്‍, സംസ്ഥാന ഭവനനിര്‍മണ ബോര്‍ഡ്‌ ചെയര്‍മാന്‍ അഡ്വ. എം റഹ്‌്‌മത്തുള്ള, സി.പി.എം ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ തുടങ്ങി പ്രമുഖര്‍ പരേതന്റെ ജനാസ സന്ദര്‍ശിച്ചു.

Thursday, July 3, 2008

ഇന്നാഹിലൈഹി വഹിന്നാ ഇലൈഹി റാജിഹൂന്‍




പാണക്കാട്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു



മലപ്പുറം: വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാനും എസ്‌.വൈ.എസ്‌ സംസ്ഥാന പ്രസിഡന്റുമായ പാണക്കാട്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു. 65 വയസായിരുന്നു. ഏറെ നാളായി അര്‍ബുദത്തിന്‌ ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി പത്തിന്‌ പാണക്കാടുളള സ്വവസതിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ സയിദ്‌ മുഹമ്മദ്‌ ശിഹാബ്‌ തങ്ങളുടെ സഹോദരനാണ്‌. അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്‌.

വിദഗ്‌ധ സമിതിയെ പ്രഖ്യാപിച്ചു.. ബേബി മുട്ടുമടക്കിയോ?..........

വിദഗ്‌ധ സമിതിയെ പ്രഖ്യാപിച്ചു..

ബേബി മുട്ടുമടക്കിയോ?..........

ഏഴാം തരം പാഠപുസ്‌തകത്തിലെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാനും പാഠ്യപദ്ധതിയെക്കുറിച്ചും പുസ്‌തകത്തെക്കുറിച്ചുമുള്ള പരാതികള്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാനും സര്‍ക്കാര്‍ വിദഗ്‌ധസമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രി എം എ ബേബി ചട്ടം മുന്നൂറ്‌ അനുസരിച്ച്‌ നിയമസഭയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇത്‌ മൂലം ബേബി പുസ്‌തകം പിന്‍വലിക്കില്ലെന്നും മറ്റും പറഞ്ഞത്‌ അവസാനിച്ചോ? അതോ എല്ലാ മതസംഘടനകളും ഒറ്റക്കെട്ടായി നിന്നപ്പോള്‍ തോന്നിയതോ? ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. കെ എന്‍ പണിക്കരാണ്‌ സമിതി ചെയര്‍മാന്‍. എമിറൈറ്റ്‌സ്‌ പ്രൊഫസര്‍ ഡോ. എം എ ഉമ്മന്‍, എന്‍ സി ഇ ആര്‍ ടി റിട്ട. പ്രൊഫസര്‍ ഡോ. അര്‍ജ്ജുന്‍ദേവ്‌, ദില്ലി സര്‍വ്വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ നിന്നുള്ള ഡോ. അനിതാറാംപാല്‍, ഡോ. പൂനംബത്ര, മമ്പാട്‌ എം ഇ എസ്‌ കോളജ്‌ പ്രൊഫ. കെ എം എ റഹീം, തിരുവഞ്ചൂര്‍ പി ഇ എം ഹൈസ്‌കൂള്‍ ഹേഡ്‌മാസ്റ്റര്‍ ഫാ.അലക്‌സ്‌ തോമസ്‌, റിട്ട. സെഷന്‍സ്‌ ജഡ്‌ജ്‌ ഇ ഡി തങ്കച്ചന്‍, മാവേലിക്കര ബിഷപ്‌ മൂര്‍കോളജ്‌ റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. മാമന്‍ വര്‍ക്കി, എഴുത്തുകാരന്‍ ഡോ.സ്‌കറിയ സക്കറിയ, പ്രൊഫ. എം എന്‍. കാരശ്ശേരി, കേരളാ സര്‍വ്വകലാശാല ഇംഗ്ലീഷ്‌ വിഭാഗത്തിലെ ഡോ. ജമീലാബീഗം, അധ്യാപക അവാര്‍ഡ്‌ ജേതാവ്‌ കെ ടി അബൂബക്കര്‍, എം ഇ എസ്‌ പ്രസിഡന്റ്‌ ഡോ. ഫസല്‍ഗഫൂര്‍, സാഹിത്യകാരന്‍ പ്രൊഫ. എം തോമസ്‌മാത്യു, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളജിലെ ഒ അബ്‌ദുര്‍റഹ്‌മാന്‍, റിട്ട.അധ്യാപകന്‍ സി പി സുദര്‍ശന്‍, എന്നിവരാണ്‌ അംഗങ്ങള്‍. റിട്ട. ഹയര്‍സെക്കന്‍ഡറി ഡയറക്‌ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍ സമിതിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കും. അതിനിടെ ഏഴാം ക്ലാസ്സിലെ വിവാദ സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകം പിന്‍വലിക്കുംവരെ പ്രതിഷേധ പരിപാടികള്‍ ശക്‌തമാക്കാന്‍ കേരളാ കാത്തലിക്‌ ബിഷപ്പ്‌ കൗണ്‍സില്‍(കെ.സി.ബി.സി) തീരുമാനിച്ചു. പാഠവുസ്‌തകം പിന്‍വലിയ്‌ക്കും വരെ സമരം നടത്താന്‍ മുസ്ലീം സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയും കോഴിക്കോട്ട്‌ യോഗം ചേര്‍ന്ന്‌ തീരുമാനിച്ചു. പാഠപുസ്‌തക വിവാദത്തില്‍ വിദഗ്‌ധ സമിതിയെ നിയോഗിച്ചത്‌ പ്രഹസനമാണെന്ന്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി പി.കെ.നാരായണപണിക്കര്‍ പ്രതികരിച്ചു. പാഠപുസ്‌തകം വിഷമാണെങ്കില്‍ പഠനസഹായി കാളകൂടമാണ്‌. ക്രിമിലെയറിന്റെ വരുമാനപരിധി രണ്‌ട്‌ ലക്ഷം രൂപയാക്കണമെന്നും പി.കെ.നാരായണപണിക്കര്‍ പറഞ്ഞു. സമദൂര സിദ്ധാന്തത്തില്‍ മാറ്റംവരുത്താന്‍ എന്‍.എസ്‌.എസ്‌ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും പി.കെ.നാരായണപണിക്കര്‍ പറഞ്ഞു.വിദ്യാ?്യാസമന്ത്രി എം.എ ബേബിയുടെ നിയമസ?യിലെ പ്രഖ്യാപനത്തെക്കുറിച്ച്‌ പ്രതികരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

കരിപ്പൂര്‍ വിമാനത്താവള റോഡ്‌ വൈദ്യുതീകരിക്കണം - കെ മുഹമ്മദുണ്ണിഹാജി



കരിപ്പൂര്‍ വിമാനത്താവള റോഡ്‌ വൈദ്യുതീകരിക്കണം - കെ മുഹമ്മദുണ്ണിഹാജി


തിരുവനന്തപുരം: കോഴിക്കോട്‌ വിമാനത്താവളറോഡ്‌ വൈദ്യുതീകരിക്കാന്‍ സ്‌പോണ്‍സര്‍മാരുടെ സഹായം തേടുമെന്ന്‌ കെ മുഹമ്മദുണ്ണി ഹാജിയുടെ സ്‌ബമിഷന്‌ മന്ത്രി പാലോളി മുഹമ്മദ്‌ നിയമസഭയെ അറിയിച്ചു. വിമാനത്താവള വരുമാനം കൊണ്ടോട്ടി പഞ്ചായത്തില്‍ കിട്ടുന്നില്ല. പള്ളിക്കല്‍ പഞ്ചായത്തിലാണ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌. എന്നാല്‍ റോഡിന്റെ കൂടുതല്‍ ഭാഗവും കൊണ്ടോട്ടി പഞ്ചായത്തിലൂടെയാണ്‌ കടന്നുപോകുന്നതെന്നും സാമ്പത്തികമായി വന്‍ബാധ്യത വരുമെന്നതിനാല്‍ പഞ്ചായത്തിന്‌ ഇത്‌ ചെയ്യാന്‍ കഴിയില്ലെന്ന്‌ ബോധ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.യു ഡി എഫ്‌ ഭരണത്തില്‍ നാഷനല്‍ ഹൈവേയില്‍ 213ല്‍ നിന്നും ഇവിടേക്ക്‌ നാലുവരി പാത നിര്‍മിച്ചിരുന്നു. രണ്ട്‌ കിലോമീറ്റര്‍ ദൂരത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നത്‌ പി ഡബ്ലു ഡി ഇലക്‌ട്രിക്കല്‍ വിംഗ്‌ 48 ലക്ഷം രൂപയും എസ്റ്റിമേറ്റ്‌ സര്‍ക്കാര്‍ സമര്‍പ്പിച്ചതുമാണ്‌. വിമാനത്താവളവും അതിന്റെ വരുമാനവും മറ്റൊരു പഞ്ചായത്തിലും വിമാനത്താവളത്തിലേക്കുള്ള റോഡ്‌ മറ്റൊരു പഞ്ചായത്തിലുമായതിനാല്‍ ഈ റോഡില്‍ തെരുവുവിളക്ക്‌ സ്ഥാപിക്കാനും പ്രതിമാസം ഒരു ലക്ഷം രൂപ കറന്റ്‌ ചാര്‍ജ്ജ്‌ അടക്കുന്നതിനും പ്രസ്‌തുതത പഞ്ചായത്തിന്‌ കഴിയുന്നില്ല. അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയര്‍ത്തിയതോടെ 24 മണിക്കൂറും വിമാന സര്‍വീസുള്ളതുകൊണ്ട്‌ തെരുവ്‌ വിളക്ക്‌ സ്ഥാപിക്കാത്തത്‌ നാണക്കേടും യാത്രക്കാരോട്‌ ചെയ്യുന്ന ക്രൂരതയുമാണെന്നും മുഹമ്മദുണ്ണിഹാജി പറഞ്ഞു.

Thursday, June 26, 2008

തിരുവനന്തപുരത്ത്‌ ഡി വൈ എഫ്‌ ഐ അഴിഞ്ഞാടി



തിരുവനന്തപുരത്ത്‌ ഡി വൈ എഫ്‌ ഐ അഴിഞ്ഞാടി


തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന്‌ മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്‌ വന്‍ സംഘര്‍ഷത്തിനിടയാക്കി. ഏഴാം ക്ലാസിലെ വിവാദ പാഠപുസ്‌തകം പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാഴാഴ്‌ച ബി.ജെ.പി നടത്തിയ പ്രകടനങ്ങളും മാര്‍ച്ചുകളുമെല്ലാം സംഘര്‍ഷത്തിലാണ്‌ കലാശിച്ചത്‌. തിരുവനന്തപുരത്തെ സം?വത്തെ തുടര്‍ന്ന്‌ സംഘര്‍ഷം സംസ്ഥാനമൊട്ടാകെ വ്യാപിച്ചു. കോട്ടയത്ത്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ പുരോഗമന കലാസാഹിത്യ സംഘം സമ്മേളനം അലങ്കോലപ്പെടുത്തി. പാലക്കാടും ഇരു വി?ാഗവും തമ്മില്‍ സംഘര്‍ഷം ഉണ്‌ടായി. ബി.ജെ.പി പ്രവര്‍ത്തകര്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ കല്ലെറിഞ്ഞ്‌ തകര്‍ത്തു. നേരത്തേ ആലപ്പുഴ ഡെപ്യൂട്ടി വിദ്യാ?്യാസ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സെക്രട്ടേറിയേറ്റിലെ സം?വത്തില്‍ പ്രതിഷേധിച്ച്‌ വെളളിയാഴ്‌ച സംസ്ഥാന വ്യാപകമായി പ്രക്ഷോ?വും തിരുവന്തപുരം ജില്ലയില്‍ ഹര്‍ത്താലും നടത്താന്‍ ബി.ജെ.പി ആഹ്വാനം ചെയ്‌തു. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. ഡി.വൈ.എഫ്‌.ഐയും നാളെ പ്രതിഷേധ ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്‌ചതിട്ടുണ്‌ട്‌. <യൃ>രാവിലെ വിവാദ പാഠപുസ്‌തകം പിന്‍വലിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും എതിരെ പ്രകടനവുമായി വന്ന എന്‍.ജി.ഒ പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ ഇരുകൂട്ടരും പ്രകോപിതരായി അന്യോന്യം മുദ്രാവാക്യം വിളിച്ചു. ഇതിനിടെ എതിരെയുള്ള കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക്‌ നേരെ കല്ലേറ്‌ നടന്നതിനെ തുടര്‍ന്നാണ്‌ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്‌ടായത്‌. യുവമോര്‍ച്ചയുടെ സംസ്ഥാന നേതാക്കളടക്കം ഒന്‍പത്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ എട്ട്‌ പേരെ തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.<യൃ>രാവിലത്തെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ്‌ മൂന്ന്‌ മണിക്ക്‌ ശേഷം വീണ്‌ടും മണിക്കൂറുകള്‍ നീണ്‌ട സംഘര്‍ഷം ഉണ്‌ടായത്‌. സമരപന്തലിന്‌ നേര്‍ക്ക്‌ ഡി.വൈ.എഫ്‌.ഐയുടെ പ്രതിഷേധമാര്‍ച്ചുകാര്‍ കല്ലെറിഞ്ഞതാണ്‌ സംഘര്‍ഷത്തിന്‌ കാരണമെന്ന്‌ യുവമോര്‍ച്ച ആരോപിച്ചു. തുടര്‍ന്ന്‌ തിരിച്ചും കല്ലേറുണ്‌ടായി. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ്‌ എട്ട്‌ റൗണ്‌ട്‌ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസ്‌ യുവമോര്‍ച്ചക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്ജ്‌ നടത്തി. തുടര്‍ന്ന്‌ പോലീസ്‌ നടപടി ഏകപക്ഷീയമാണെന്ന്‌ ആരോപിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തര്‍ സെക്രട്ടേറിയേറ്റിന്‌ മുന്നില്‍ കുത്തിയിരിപ്പ്‌ സമരം നടത്തി. സംഘര്‍ഷത്തില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറിക്കും പ്രസിഡന്റിനും പരിക്കേറ്റു. ജില്ലാ പ്രസിഡന്റ്‌ വി.ശിവന്‍കുട്ടിക്ക്‌ തലയ്‌ക്ക്‌ പരിക്കേറ്റിട്ടുണ്‌ട്‌. നാല്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. <യൃ>ഇതിനിടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ പി.കെ.കൃഷ്‌ണദാസ്‌ ഉള്‍പ്പെടെയുളള നേതാക്കള്‍ സ്ഥലത്തെത്തുകയും ചെയ്‌തു. സം?വത്തെക്കുറിച്ച്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ നേരിട്ടെത്തി വിശദീകരണം നല്‍കാതെ കുത്തിയിരിപ്പ്‌ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു യുവമോര്‍ച്ച നിലപാട്‌. തുടര്‍ന്ന്‌ കമ്മീഷണര്‍ രവതാ ചന്ദ്രശേഖരന്‍ നേരിട്ടെത്തി പി.കെ.കൃഷ്‌ണദാസുമായി സംസാരിച്ചു. സം?വസ്ഥലത്തില്ലാതിരുന്ന ഏതെങ്കിലും നിഷ്‌പക്ഷനായ ഉദ്യോഗസ്ഥനെകൊണ്‌ട്‌ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ കൃഷ്‌ണദാസ്‌ ആവശ്യപ്പെട്ടു. അന്വേഷണം നടത്തി വേണ്‌ട നടപടികള്‍ സ്വീകരിക്കാം എന്ന്‌ കമ്മീഷണര്‍ ഉറപ്പ്‌ നല്‍കി. ബി.ജെ.പിക്കു കൂടി സ്വീകാര്യനായ ഒരാളെയായിരിക്കും അന്വേഷണത്തിന്‌ നിയോഗിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. പിന്നീട്‌ സം?വത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ തിരുവനന്തപുരം അസി.കമ്മീഷണര്‍ സോമനാഥ പിളളയെ നിയോഗിച്ചു. സം?വം അറിഞ്ഞ്‌ മുതിര്‍ന്ന നേതാവ്‌ ഒ.രാജഗോപാലും സമര വേദിയിലെത്തി.<യൃ>തിരുവനന്തപുരത്തെ സംഘര്‍ഷം തുടര്‍ന്ന്‌ സംസ്ഥാനമൊട്ടാകെ വ്യാപിച്ചു. കോട്ടയത്ത്‌ തിരുനക്കര മൈതാനിയില്‍ സര്‍ക്കാരിന്റെ പാഠ്യപദ്ധതിക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ പുരോഗമന കലാ സാഹിത്യസംഘം നടത്തിയ യോഗം ഇരുപതോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. യോഗസ്ഥലത്തുണ്‌ടായിരുന്ന കസേരകളും മറ്റും അടിച്ച്‌ തകര്‍ത്തു. സ്ഥലത്തുണ്‌ടായിരുന്ന പോലീസ്‌ ഇടപ്പെട്ട്‌ സംഘര്‍ഷം ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന്‌ തിരിച്ചും കല്ലേറുണ്‌ടായി. തുടര്‍ന്ന്‌ ബിജെപി പ്രവര്‍ത്തകര്‍ എംസി റോഡ്‌ ഉപരോധിക്കാന്‍ തുടങ്ങി. സം?വത്തില്‍ എട്ട്‌ ബിജെപി പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇവരെ വിട്ടയയ്‌ക്കുന്നതിനായി ബിജെപി പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു. ഒടുവില്‍ നാളെ പോലീസ്‌ സ്റ്റേഷനില്‍ ഹാജരാകണം എന്ന വ്യവസ്ഥയില്‍ ഇവരെ വിട്ടയയ്‌ച്ചു. <യൃ>പാലക്കാടും ബിജെപി- ഡിവൈഎഫ്‌ഐ സംഘര്‍ഷം ഉണ്‌ടായി. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ തകര്‍ന്നു. ആക്രമികളെ പിടികൂടാനായി പോലീസ്‌ ബിജെപി ജില്ലാ ഓഫീസ്‌ വളഞ്ഞെങ്കിലും കൂടുതല്‍ നടപടികളെടുക്കാതെ മടങ്ങി. കൊച്ചിയില്‍ ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തുകയും കലൂര്‍ റോഡ്‌ ഉപരോധിക്കുകയും ചെയ്‌തു. കോഴിക്കോടും സമാനമായ പ്രകടനം നടന്നു. <യൃ>രാവിലെ വിവാദ പാഠപുസ്‌തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാ?്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്‌ടായിരുന്നു. കല്ലേറില്‍ ഏ.ആര്‍ ക്യാംപിലെ രണ്‌ട്‌ പൊലീസുകാര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ കൂടുതല്‍ പൊലീസെത്തി പ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്‌ത്‌ നീക്കി. <യൃ>ജനാധിപത്യരീതിയിലുളള സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്‌ ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ്‌ പി.കെ.കൃഷ്‌ണദാസും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രനും തിരുവനന്തപുരത്ത്‌ പറഞ്ഞു. സെക്രട്ടേറിയേറ്റിന്‌ മുന്നില്‍ സമാധാനപരമായി സമരം നടത്തുകയായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ ഡി.വൈ.എഫ്‌.ഐയും പോലീസും ആക്രമിക്കുകയായിരുന്നു. സം?വത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും തിരുവന്തപുരത്ത്‌ ഹര്‍ത്താല്‍ നടത്തുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. <യൃ>അതേസമയം ആക്രമണം നടത്തിയത്‌ യുവമോര്‍ച്ചയാണെന്ന്‌ ഡി.വൈ.എഫ്‌.ഐ സംസ്ഥന നേതാവ്‌ ടി.വി. രാജേഷ്‌ ആരോപിച്ചു. നാളെ ഡി.വൈ.എഫ്‌.ഐ പ്രതിഷേധ ദിനം ആചരിക്കും. യുവമോര്‍ച്ച നടത്തുന്ന സമരം കാടത്തവും പ്രാകൃതവും ജനാധിപത്യവിരുദ്ധവുമാണ്‌. ഇത്‌ നരേന്ദ്ര മോഡിയുടെ ഗുജറാത്തല്ലെന്ന്‌ യുവമോര്‍ച്ച മനസ്സിലാക്കണമെന്ന്‌ ടി വി രാജേഷ്‌ പറഞ്ഞു.

Wednesday, June 25, 2008

അനുശോചിച്ചു



അനുശോചിച്ചുമലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്‌ അഖിലേന്ത്യ പ്രസിഡന്റ്‌ ജി.എം.ബനാത്‌വാലയുടെ നിര്യാണത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ അനുശോചനം അറിയിച്ചു. മുസ്ലീം ലീഗിന്‌ മാത്രമല്ല ഏല്ലാ ന്യനപക്ഷങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട നേതാവിയിരുന്നു ബനാത്‌വാലയെന്ന്‌ തങ്ങള്‍ അനുസ്‌മരിച്ചു.


ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം.ബനാത്‌വാലയുടെ മരണത്തില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ അനുശോചനം അറിയിച്ചു. അനുശോചിച്ചു


തിരുവനന്തപുരം: ജീവിതാന്ത്യംവരെ കര്‍മനിരതനായിരുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി എം ബനാത്ത്‌വാല പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ കരുത്തനായ സംരക്ഷകനായിരുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കേരളത്തിനുവേണ്ടി പാര്‍ലമെന്റില്‍ ശക്തമായി പോരാടിയ അദ്ദേഹത്തിന്റെ സേവനങ്ങള്‍ അവിസ്‌മരണീയമാണെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.


തിരുവനന്തപുരം: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ്‌ അഖിലേന്ത്യാ അധ്യക്ഷനും മികച്ച പാര്‍ലമെന്റേറിയനും ദളിത്‌ - മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന ഗുലാം മുഹമ്മദ്‌ ബനാത്ത്‌ വാലാ സാഹിബിന്റെ നിര്യാണത്തില്‍ ദളിത്‌ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ യു സി രാമന്‍ എം എല്‍ എ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ബനാത്ത്‌ വാലാസാഹിബിന്റെ നിര്യാണത്തോട്‌ കൂടി സമൂഹത്തിലെ പിന്നാക്ക ജനതയുടെ അത്താണിയാണ്‌ നഷ്‌ടമായതെന്നും അദ്ദേഹം അനുസ്‌മരിച്ചു.


ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്‌ അഖിലേന്ത്യ പ്രസിഡന്റ്‌ ജി.എം.ബനാത്‌വാലയുടെ മരണം പാര്‍ട്ടിക്ക്‌ കനത്ത നഷ്‌ടമാണ്‌ വരുത്തിയിരിക്കുന്നതെന്ന്‌ മുന്‍ മന്ത്രി കുട്ടി അഹമ്മദ്‌ കുട്ടി പറഞ്ഞു. എല്ലാവിധത്തിലുളള ആദരവും ബഹുമാനവും പിടിച്ചുപറ്റിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ മരണം വേദനാജനകമാണെന്നും കുട്ടി കോഴിക്കോട്‌: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്‌ അഖിലേന്ത്യ പ്രസിഡന്റ്‌ ജി.എം.ബനാത്‌വാലയുടെ മരണം സാമൂഹിക രാഷ്‌ട്രീയ മണ്‌ഡലത്തിന്‌ കനത്ത നഷ്‌ടമാണെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ വക്താവ്‌ എം.എന്‍.ഹസന്‍ പറഞ്ഞു. ബനാത്‌വാല മികച്ച പാര്‍ലമെന്റേറിയാനായിരുന്നെന്ന്‌ ഹസന്‍ അനുസ്‌മരിച്ചു. മരണത്തില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തി.

ജലീലോ? മുനീറോ?


ജലീലോ? മുനീറോ?

മലപ്പുറത്ത്‌ എം.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ പാഠപുസ്‌തകങ്ങള്‍ കത്തിച്ചതിന്‌ ലീഗ്‌ നേതൃത്വം മലപ്പുറത്തെ ജനങ്ങളോട്‌ മാപ്പ്‌ പറയണമെന്ന്‌ കെ.ടി.ജലീല്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.. പാഠപുസ്‌തകങ്ങളില്‍ മതനിഷേധമുണെ്‌ടന്ന്‌ ആരോപിക്കുന്ന ലീഗ്‌ നേതൃത്വം ചെമ്പടയെന്ന സിനിമയില്‍ ലീഗ്‌ നേതാവ്‌ എം.കെ.മുനീര്‍ ശ്രീദേവിക എന്ന നടിക്കൊപ്പം ആടിപാടിയതിന്റെ മതവിധി എന്താണെന്ന്‌ ലീഗ്‌ നേതൃത്വം വ്യക്തമാക്കണമെന്നും ജലീല്‍ തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.


ഇത്‌ പറയുന്ന ജലീല്‍ പാഠപുസ്‌തകം പിന്‍വലിക്കെണ്ടെന്നാണോ പറയുന്നത്‌.


പിന്നെ ജലീല്‍ ഡോ. എം കെ മുനീറിനെ കുറ്റം പറയുമ്പോള്‍ പ്രത്യേകം ഒന്നോര്‍ക്കണം,

കുറ്റിപ്പുറത്ത്‌ വിജയിക്കാന്‍ സഹായിച്ചതില്‍ മുനീര്‍ ഗ്രൂപ്പിന്റെ പിന്‍ബലമില്ലെ...........


അതോ............. ഇന്ന്‌ തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനം നടത്തിയത്‌ വേറെ ആരുടേയെങ്കിലും സമ്മര്‍ദ്ദം കൊണ്ടോ...............