Thursday, June 12, 2008

പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം

പൊന്നാനിയില്‍ കടല്‍ക്ഷോഭം രൂക്ഷം
പൊന്നാനി: നഗരത്തോട്‌ ചേര്‍ന്ന കടലോര മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. പാലപ്പെട്ടി കാപ്പിരിക്കാട്‌ മുതല്‍ പുതുപൊന്നാനി അഴിമുഖം വരെയുള്ള പ്രദേശത്താണ്‌ ഇന്നലെ രാത്രി മുതല്‍ കടല്‍ക്ഷോഭം ശക്തമായത്‌. പാലപ്പെട്ട മേഖലയില്‍ മീന്‍ ചാപ്പകളും ഫിഷിംഗ്‌ ലാന്റും തകര്‍ന്നു. പുതുപൊന്നാനി മരക്കടവത്ത്‌ കടല്‍ ?ിത്തി തകര്‍ന്നു. വീടുകളില്‍ വെള്ളം കയറുന്നത്‌ ?യന്ന്‌ ജനങ്ങള്‍ വീടുകള്‍ക്ക്‌ പുറത്താണ്‌ കഴിയുന്നത്‌. വെളിയങ്കോട്ട്‌ 20 കുടുംബങ്ങള്‍ വീടൊഴിഞ്ഞുപോയി. ഇവരുടെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്‌ട്‌. വെളിയങ്കോട്‌ തണ്ണിത്തുറയില്‍ 25 തെങ്ങുകള്‍ കടപുഴകി. പൊന്നാനി ഫിഷ്‌ ഹൗസിന്‌ സമീപത്തും 20 ഓളം വീടുകളിലും വെള്ളം കയറി. കടല്‍ക്ഷോഭം മൂലം പൊന്നാനി ഹാര്‍ബറില്‍ നിന്നും ബോട്ട്‌, നാടന്‍ വള്ളം എന്നിവ കടലിലിറങ്ങിയിട്ടില്ല. തീരദേശത്തെ കുടുംബങ്ങള്‍ ആശങ്കയിലാണ്‌.

No comments: