Thursday, June 12, 2008

ഇന്ത്യയ്‌ക്ക്‌ 7 വിക്കറ്റ്‌ ജയം.

ഇന്ത്യയ്‌ക്ക്‌ 7 വിക്കറ്റ്‌ ജയം.

ധാക്ക: ത്രിരാഷ്‌ട്ര ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക്‌ 7 വിക്കറ്റ്‌ ജയം. ആതിഥേയരുടെ 222 റണ്‍സ്‌ ഇന്ത്യ ഗൗതം ഗംഭീറിന്റെ സെഞ്ചുറിയുടെ(പുറത്താകാതെ 107)യും വീരേന്ദ്രര്‍ സേവാഗിന്റെ(59) അര്‍ധ സെഞ്ചുറിയുടെയും പിന്‍ബലത്തില്‍ 7 വിക്കറ്റ്‌ നഷ്‌ടപ്പെടുത്തി മറികടന്നു. 15 ഓവര്‍ ബാക്കി നല്‍ക്കെയാണ്‌ ഇന്ത്യയുടെ ജയം<യൃ><യൃ>ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ബംഗ്ലാദേശിന്‌ റഖിബുള്‍ ഹസന്റെ(89)യും മുഹമ്മദ്‌ യൂസഫിന്റെ(36)യും പ്രകടനമാണ്‌ 222 എന്ന പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്‌. മറുപടി ബാറ്റിങ്ങിന്‌ ഇറങ്ങിയ ഇന്ത്യയ്‌ക്ക്‌വേണ്‌ടി ഓപ്പണര്‍ മാരായ വീരേന്ദ്രര്‍ സേവാഗും ഗൗത ഗംഭിറും തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. 32 പന്തുകള്‍ മാത്രം നേരിട്ട സേവാഗ്‌ 7 ഫോറുകളും രണ്‌ട്‌ സിക്‌സുകളും അടക്കമാണ്‌ 59 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തത്‌. സേവാഗ്‌ പുറത്തായശേഷം ഗംഭീര്‍ ആക്രമണം ശക്തിപ്പെടുത്തി. 13 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഗംഭീറിന്റെ ഇന്നിംഗ്‌സ്‌. രോഹിത്‌ ശര്‍മയും യുവരാജ്‌ സിങ്ങും 26 വീതം റണ്‍സ്‌ എടുത്തു. ഫര്‍ഹാദ്‌ റേസ, ദോലാര്‍ മൊഹ്മുദ്‌, അബ്‌ദുള്‍ റസാഖ്‌ എന്നിവര്‍ക്കാണ്‌ വിക്കറ്റ്‌<യൃ><യൃ>ബംഗ്ലാദേശിന്റെ തുടക്കം മോശമായിരുന്നു. റണ്‍സ്‌ ഒന്നും എടുക്കുന്നതിന്‌ മുമ്പേ ഓപ്പണര്‍ തമീം ഇഖ്‌ബാലിനെ പ്രവീണ്‍ കുമാര്‍ പുറത്താക്കി. തൊട്ട്‌ പിന്നാലെ ഷഹരിയാര്‍ റഷീദി(9)നെ ആര്‍.പി.സിങ്ങും പുറത്താക്കി. മൂന്നാം വിക്കറ്റില്‍ റഖിബുള്‍ ഹസനും(89) മുഹമ്മദ്‌ അഷ്‌റഫുളും(36) ചേര്‍ന്ന്‌ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ്‌ 222 എന്ന മാന്യമായ സ്‌കോറിലെത്തിച്ചത്‌. അലോക്‌ കപില്‍ 20 ഉം മഹമ്മദുളള 24 ഉം റണ്‍സ്‌ എടുത്തു. ഇന്ത്യയ്‌ക്ക്‌ വേണ്‌ടി ആര്‍.പി.സിങ്‌ മൂന്നും ഇര്‍ഫാന്‍ പത്താന്‍ രണ്‌ടും വിക്കറ്റ്‌ വീഴ്‌ത്തി. പ്രവീണ്‍ കുമാര്‍, പീയൂഷ്‌ ചൗള, യൂസുഫ്‌ പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റ്‌ നേടി.

No comments: