Monday, June 23, 2008

നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പോലീസ്‌ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ബഹളം വെച്ച സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു. നേരത്തെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചിരുന്നു. പ്രശ്‌നം സ? നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ നിയമസ?യില്‍ കൊണ്‌ടുവന്ന അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസ?യില്‍ നിന്ന്‌ ഇറങ്ങിപ്പോകുകയും ചെയ്‌തു. പോലീസ്‌ മര്‍ദ്ദനത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്‌ടി ആവശ്യപ്പെട്ടു. അക്രമത്തിന്‌ നേതൃത്വം കൊടുക്കുന്നത്‌ ഉമ്മന്‍ചാണ്‌ടിയാണെന്ന്‌ അ?്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥി മര്‍ദ്ദനത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്ക്‌ എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട്‌ കെസി വേണുഗോപാലാണ്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. സര്‍ക്കാര്‍ പൊലീസ്‌ രാജ്‌ നടപ്പിലാക്കുകയാണെന്നും സംസ്ഥാനത്ത്‌ ?ീകരാന്തരീക്ഷമാണ്‌ നിലനില്‍ക്കുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. സമരങ്ങളെ അടിച്ചമര്‍ത്തുക എന്നത്‌ സര്‍ക്കാര്‍ നയമല്ലെന്ന്‌ ആ?്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. എന്നാല്‍ സമരത്തിന്റെ മറവിലുള്ള അക്രമങ്ങള്‍ അനുവദിക്കില്ലെന്ന്‌ കോടിയേരി വ്യക്തമാക്കി. തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തിന്‌ ഇടയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. ചുമട്ടുതൊഴിലാളി ബില്‍ സബ്‌ജക്‌ട്‌ കമ്മറ്റിക്ക്‌ വിട്ടു. കയര്‍ തൊഴിലാളി ബില്‍ നിയമമാക്കുകയും ചെയ്‌തു

No comments: