
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ജി.എം. ബനാത്ത്‌വാല അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. മുംബൈയിലായിരുന്നു അന്ത്യം. തമിഴ്‌നാട് സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം ഇന്നലെ വൈകീട്ട് ചെന്നൈയില്‍ തിരിച്ചെത്തിയ ജി.എം.ബനാത്ത്‌വാലയ്‌ക്ക് ഉച്ചയ്‌ക്ക് മൂന്നരയോടെയാണ് മുംബൈയിലെ കുടുംബവസതിയില്‍ വെച്ച് ഹൃദയാഘാതമുണ്‌ടായത്. ആശുപത്രിയില്‍ എത്തിക്കുംമുമ്പു തന്നെ മരണം സം?വിച്ചിരുന്നു. മരണസമയത്ത് ജ്യേഷ്‌ഠസഹോദരന്‍ ഇബ്രാഹിം ബനാത്ത്‌വാലയും കുടുംബാംഗങ്ങളും അടുത്തുണ്‌ടായിരുന്നു. ബനാത്ത്‌വാലയുടെ പത്‌നി പ്രൊഫ. ആയിഷ ബനാത്ത്‌വാല 1998ല്‍ നിര്യാതയായ ശേഷം സഹോദരങ്ങളോടൊപ്പമാണ് ബനാത്ത്‌വാല താമസിച്ചത്. 1967ല്‍ മഹാരാഷ്‌ട്ര നിയമസ?യില്‍ തെരഞ്ഞെടുക്കപ്പെട്ട ബനാത്ത്‌വാല 1977ലാണ് ആറാം ലോക്‌സ?യിലേക്ക് ആദ്യമായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1989 വരെയുള്ള അഞ്ച് തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം പൊന്നാനിയില്‍ നിന്ന് ?ീമമായ ?ൂരിപക്ഷത്തിന് വിജയിച്ചുവന്നു. 1992ല്‍ ബാബരി മസ്‌ജിദ് പ്രശ്‌നത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് മുസ്ലിംലീഗുമായി തെറ്റിപ്പിരിഞ്ഞപ്പോള്‍ ബനാത്ത്‌വാല അഖിലേന്ത്യാ അധ്യക്ഷനായി. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ന്യൂനപക്ഷ രാഷ്‌ട്രീയ നേതാവായാണ് ബനാത്ത്‌വാല അറിയപ്പെട്ടത്. 1986ല്‍ ഷാബാനു കേസിനെ തുടര്‍ന്ന് ബനാത്ത്‌വാല പാര്‍ലമെന്റില്‍ കൊണ്‌ടുവന്ന സ്വകാര്യ ബില്ലാണ് ഇന്ത്യയിലെ വിവാദമായ മുസ്ലിം വ്യക്തിനിയമ ?േദഗതിയിലേക്ക് നയിച്ചത്. ന്യൂനപക്ഷ അവകാശങ്ങളുടെ ഏറ്റവും ശക്തനായ പോരാളി എന്ന നിലയിലാകും ചരിത്രം ബനാത്ത്‌വാലയെ ഓര്‍ക്കുക. 1933ല്‍ മുംബൈയിലെ ഒരു കച്ചി മേമന്‍ കുടുംബത്തില്‍ ജനിച്ച ബനാത്ത്‌വാല അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ടിലും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലും ഓള്‍ഇന്ത്യ മജ്‌ലിസെ മുഷാറവറയിലും അംഗമായിരുന്നു. ബനാത്ത്‌വാലയുടെ കബറടക്കം രാവിലെ ഏഴ് മണിക്ക് മുംബൈയില്‍ മറൈന്‍ഡ്രൈവിനടുത്തുള്ള ചന്ദന്‍വാടി ഖബറിസ്ഥാനില്‍ നടക്കും.
2 comments:
അനുശോചനം
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍
Post a Comment