
എം ആര്‍ മുരളിയെ ആക്രമിച്ചു
പാലക്കാട്ട്: സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ ഷൊര്‍ണ്ണൂര്‍ നഗരസഭാ ഉപാദ്ധ്യക്ഷന്‍ എം.ആര്‍ മുരളിയെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. തലക്ക് പരിക്കേറ്റ മുരളിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൊര്‍ണ്ണൂരിലെ കുളപ്പുള്ളിയില്‍ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ രണ്‌ട് സി.പി.എം പ്രവര്‍ത്തകരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്‌ട്. <യൃ>ഷൊര്‍ണ്ണൂര്‍ നഗരസഭയില്‍ പാര്‍ട്ടി നിര്‍ദ്ദേശം അംഗീകരിയ്‌ക്കാതെ വിമത പ്രവര്‍ത്തനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് സി.പി.എം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ലോക്കല്‍ കമ്മറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.മൂന്ന് കൗണ്‍സില്‍ മാര്‍ക്കും മൂന്ന് പാര്‍ട്ടി അംഗങ്ങള്‍ക്കുമാണ് നോട്ടീസ് നല്‍കിയത്.സുബ്രഹ്മണ്യന്‍, സരള, രാജഗോപാല്‍ തുടങ്ങി ആറുപേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. നരഗസഭയിലെ വൈസ് ചെയര്‍മാന്‍ എം.ആര്‍ മുരളിയെ ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് സ്ഥാനം രാജിവെയ്‌ക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതിനായിരുന്നു നടപടി. <യൃ>
No comments:
Post a Comment