Saturday, June 21, 2008

എം ആര്‍ മുരളിയെ ആക്രമിച്ചത്‌ സി പി എമ്മിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നു: അധിനിവേശ പ്രതിരോധ സമിതിതി

എം ആര്‍ മുരളിയെ ആക്രമിച്ചത്‌ സി പി എമ്മിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നു: അധിനിവേശ പ്രതിരോധ സമിതിതി

രുവനന്തപുരം: സി പി എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ എം ആര്‍ മുരളിയെ സി പി ഐ എം പ്രവര്‍ത്തകരെ ഉപയോഗിച്ച്‌ വകവരുത്താന്‍ നടത്തിയ നീക്കം സി പി ഐ എം നേതൃത്വത്തിന്റെ ഭീരുത്വത്തിന്‌ ഉദാഹരണമാണെന്ന്‌ അധിനിവേശ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. എന്‍ സുഗതനും ജനറല്‍ സെക്രട്ടറി വി പി വാസുദേവനും പ്രസ്‌താവനയില്‍ വ്യക്തമാക്കി. രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താനുള്ള ജനാധിപത്യപരമായ അവകാശം നിഷേധിച്ച്‌ വിമര്‍ശനമുന്നയിക്കുന്നവരെ ശാരീരികമായി അവസാനിപ്പിക്കാനുള്ള ഫാസിസ്റ്റ്‌ നീക്കത്തില്‍ നിന്ന്‌ സി പി ഐ എം പിന്മാറുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അധിനിവേശ പ്രതിരോധ സമിതി വ്യക്തമാക്കി.സി പി ഐ എം നേതൃത്വത്തിന്റെ അപചയത്തിനെതിരെ ശബ്‌ദമുയര്‍ത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായവരെയും പുറത്തുപോയവരെയും സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കാന്‍ എം ആര്‍ മുരളി നടത്തുന്ന പരിശ്രമങ്ങള്‍ക്ക്‌ അധിനിവേശ പ്രതിരോധ സമിതി പിന്തുണ പ്രഖ്യാപിച്ചു.