Thursday, June 12, 2008

മ ലപ്പുറത്ത്‌ 1.56 കോടി രൂപയുടെ ആനുകൂല്യ വിതരണം

മ ലപ്പുറത്ത്‌ 1.56 കോടി രൂപയുടെ ആനുകൂല്യ വിതരണം

തിരുവനന്തപുരം : മന്ത്രിസ?യുടെ രണ്‌ടാം വാര്‍ഷികത്തോടനുബന്‌ധിച്ച്‌ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസിന്റെ ആ?ിമുഖ്യത്തില്‍ ഇന്ന്‌ മലപ്പുറത്ത്‌ ജനസംഗമത്തില്‍ 1.56 കോടി രൂപയുടെ വിവിധ ആനുകൂല്യ വിതരണം ചെയ്യും. ജില്ലയിലെ എം.പി.മാര്‍ , എം.എല്‍.എമാര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ സംബ്‌ധിക്കും. ഉച്ചക്ക്‌ രണ്‌ടിന്‌ കോട്ടക്കുന്ന്‌ ഡി.ടി.പി.സി ആഡിറ്റോറിയത്തില്‍ തദ്ദേശസ്വയം?രണ വകുപ്പ്‌ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി ജനസംഗമം ഉദ്‌ഘാടനവും ആനുകൂല്യ വിതരണവും നിര്‍വ്വഹിക്കും. അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ ആദ്ധ്യക്ഷം വഹിക്കും. കഴിഞ്ഞ കാലങ്ങളില്‍ ജില്ലയിലുണ്‌ടായ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്‌ട്‌. ചടങ്ങിനോടനുബന്‌ധിച്ച്‌ 500 കര്‍ഷകര്‍ക്ക്‌ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം കൃഷി വകുപ്പ്‌ 50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ്‌ വിതരണം ചെയ്യുന്നത്‌. ദേശീയ കുടുംബ സഹായ പദ്ധതി പ്രകാരം റവന്യൂ വകുപ്പ്‌ ഒരുകോടി രൂപയുടെ സഹായവും നല്‍കും. 1000 പേര്‍ക്ക്‌ 10,000 രൂപ വീതമാണ്‌ നല്‍കുക. പട്ടികജാതി വികസന വകുപ്പ്‌ ചികിത്‌സാ ധനസഹായം, മിശ്രവിവാഹ ധനസഹായം, വിവാഹ ധനസഹായം എന്നീ പദ്ധതികളില്‍ 58 പേര്‍ക്ക്‌ 3.2 ലക്ഷം രൂപയുടെ ആനുകൂല്യ വിതരണവും നടത്തും. പട്ടിക വര്‍ഗ്ഗ വകുപ്പ്‌ ?വന നിര്‍മ്മാണ പദ്ധതിയില്‍ 10 പട്ടിക വര്‍ഗ്ഗകുടുംബങ്ങള്‍ക്ക്‌ 30,000 രൂപ വീതം നല്‍കും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക്‌ ചികിത്‌സാ ധനസഹായമായി തൊഴില്‍ വകുപ്പ്‌ നാല്‌ പേര്‍ക്ക്‌ 8000 രൂപയുടെ ധനസഹായം നല്‍കും.

No comments: