Thursday, June 12, 2008

പാഠ പുസ്‌തകം സംബന്ധിച്ച പരാതികള്‍ പരിശോധിക്കും : ബേബി

പാഠ പുസ്‌തകം സംബന്ധിച്ച പരാതികള്‍ പരിശോധിക്കും : ബേബി

കോഴിക്കോട്‌ : ഏഴാം ക്ലാസിലെ സാമൂഹ്യപാഠം പുസ്‌തകം സംബന്ധിച്ച്‌ ഉയര്‍ന്ന്‌ വന്ന പരാതികള്‍ പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി അറിയിച്ചു. ഇതുസംബന്ധിച്ച്‌ സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുക്കും. വിദ്യാഭ്യാസ തലത്തിലെയും മറ്റ്‌ ഉന്നത ഉദ്യോഗസ്ഥരും അംഗീകരിച്ച ശേഷമാണ്‌ പുസ്‌തകങ്ങള്‍ അച്ചടിച്ച്‌ വിതരണം ചെയ്‌തത്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മക്കളെപ്പോലും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കാത്തത്‌ നന്ദികേടാണെന്നും മന്ത്രി പറഞ്ഞു.

No comments: