Friday, June 13, 2008

പി സി സുകുമാരന്‍ നായര്‍ അവാര്‍ഡ്‌


പി സി സുകുമാരന്‍ നായര്‍ അവാര്‍ഡ്‌


ടി. ശിവജികുമാറിന്‌



തിരുവനന്തപുരം: മലയാള ദിനപത്രങ്ങളിലെ ഏറ്റവും മികച്ച വാര്‍ത്താധിഷ്‌ടിത ഫോട്ടോഗ്രാഫര്‍ക്കുള്ള പി സി സുകുമാരന്‍ നായര്‍ അവാര്‍ഡ്‌ സിറാജ്‌ ദിനപത്രം തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫര്‍ ടി. ശിവജികുമാറിന്‌. 5001 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാര്‍ഡ്‌ പി സി സുകുമാരന്‍ നായരുടെ 78-ാം ജന്മദിനമായ ജൂലൈ മൂന്നിന്‌ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന്‌ സ്‌മാരക സമിതി സെക്രട്ടറി പി സി സോമന്‍ അറിയിച്ചു.?തല സുരക്ഷിതം, വഴി ചതിച്ചു? എന്ന തലക്കെട്ടില്‍ 2007 ജൂലൈ 27ന്‌ സിറാജില്‍ പ്രസിദ്ധീകരിച്ച കിഴക്കേകോട്ടയിലെ മഴവെള്ളക്കെട്ടില്‍ വീഴുന്ന ബൈക്ക്‌ യാത്രികരുടെ ചിത്രമാണ്‌ അവാര്‍ഡിന്‌ അര്‍ഹമായത്‌. ഏറ്റവും നല്ല സ്‌കൂപ്പിനുള്ള അവാര്‍ഡ്‌ കേരളകൗമുദി തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ വി എസ്‌ രാജേഷ്‌ അര്‍ഹനായി. ദൃശ്യമാധ്യമങ്ങളിലെ ഏറ്റവും നല്ല വാര്‍ത്താധിഷ്‌ടിത പരിപാടിക്കുള്ള അവാര്‍ഡ്‌ കോഴിക്കോട്‌ ഏഷ്യനെറ്റ്‌ ന്യൂസിലെ പി കെ ശ്യാമിനാണ്‌. പാട്ടുവഴികള്‍ എന്ന പരിപാടിക്കാണ്‌ അവാര്‍ഡ്‌. പ്രശസ്‌തി പത്രവും 5001 രൂപയും അടങ്ങുന്നതാണ്‌ പുരസ്‌ക്കാരം.ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡിന്‌ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ്‌ ജേര്‍ണലിസത്തില്‍ നിന്ന്‌ ഉയര്‍ന്ന മാര്‍ക്ക്‌ വാങ്ങിയ കെ കാര്‍ത്തികയും കലാകരുണാകരനും കേരളയൂണിവേഴ്‌സിറ്റിയിലെ എ ജി അതുല്‍ലാലും അര്‍ഹരായി.

No comments: