Thursday, June 26, 2008

തിരുവനന്തപുരത്ത്‌ ഡി വൈ എഫ്‌ ഐ അഴിഞ്ഞാടി



തിരുവനന്തപുരത്ത്‌ ഡി വൈ എഫ്‌ ഐ അഴിഞ്ഞാടി


തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന്‌ മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്‌ വന്‍ സംഘര്‍ഷത്തിനിടയാക്കി. ഏഴാം ക്ലാസിലെ വിവാദ പാഠപുസ്‌തകം പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാഴാഴ്‌ച ബി.ജെ.പി നടത്തിയ പ്രകടനങ്ങളും മാര്‍ച്ചുകളുമെല്ലാം സംഘര്‍ഷത്തിലാണ്‌ കലാശിച്ചത്‌. തിരുവനന്തപുരത്തെ സം?വത്തെ തുടര്‍ന്ന്‌ സംഘര്‍ഷം സംസ്ഥാനമൊട്ടാകെ വ്യാപിച്ചു. കോട്ടയത്ത്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ പുരോഗമന കലാസാഹിത്യ സംഘം സമ്മേളനം അലങ്കോലപ്പെടുത്തി. പാലക്കാടും ഇരു വി?ാഗവും തമ്മില്‍ സംഘര്‍ഷം ഉണ്‌ടായി. ബി.ജെ.പി പ്രവര്‍ത്തകര്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ കല്ലെറിഞ്ഞ്‌ തകര്‍ത്തു. നേരത്തേ ആലപ്പുഴ ഡെപ്യൂട്ടി വിദ്യാ?്യാസ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സെക്രട്ടേറിയേറ്റിലെ സം?വത്തില്‍ പ്രതിഷേധിച്ച്‌ വെളളിയാഴ്‌ച സംസ്ഥാന വ്യാപകമായി പ്രക്ഷോ?വും തിരുവന്തപുരം ജില്ലയില്‍ ഹര്‍ത്താലും നടത്താന്‍ ബി.ജെ.പി ആഹ്വാനം ചെയ്‌തു. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. ഡി.വൈ.എഫ്‌.ഐയും നാളെ പ്രതിഷേധ ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്‌ചതിട്ടുണ്‌ട്‌. <യൃ>രാവിലെ വിവാദ പാഠപുസ്‌തകം പിന്‍വലിയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ പ്രകടനം നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരും എതിരെ പ്രകടനവുമായി വന്ന എന്‍.ജി.ഒ പ്രവര്‍ത്തകരും ഏറ്റുമുട്ടിയിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ ഇരുകൂട്ടരും പ്രകോപിതരായി അന്യോന്യം മുദ്രാവാക്യം വിളിച്ചു. ഇതിനിടെ എതിരെയുള്ള കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക്‌ നേരെ കല്ലേറ്‌ നടന്നതിനെ തുടര്‍ന്നാണ്‌ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്‌ടായത്‌. യുവമോര്‍ച്ചയുടെ സംസ്ഥാന നേതാക്കളടക്കം ഒന്‍പത്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ എട്ട്‌ പേരെ തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.<യൃ>രാവിലത്തെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ്‌ മൂന്ന്‌ മണിക്ക്‌ ശേഷം വീണ്‌ടും മണിക്കൂറുകള്‍ നീണ്‌ട സംഘര്‍ഷം ഉണ്‌ടായത്‌. സമരപന്തലിന്‌ നേര്‍ക്ക്‌ ഡി.വൈ.എഫ്‌.ഐയുടെ പ്രതിഷേധമാര്‍ച്ചുകാര്‍ കല്ലെറിഞ്ഞതാണ്‌ സംഘര്‍ഷത്തിന്‌ കാരണമെന്ന്‌ യുവമോര്‍ച്ച ആരോപിച്ചു. തുടര്‍ന്ന്‌ തിരിച്ചും കല്ലേറുണ്‌ടായി. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ്‌ എട്ട്‌ റൗണ്‌ട്‌ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസ്‌ യുവമോര്‍ച്ചക്കാര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്ജ്‌ നടത്തി. തുടര്‍ന്ന്‌ പോലീസ്‌ നടപടി ഏകപക്ഷീയമാണെന്ന്‌ ആരോപിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തര്‍ സെക്രട്ടേറിയേറ്റിന്‌ മുന്നില്‍ കുത്തിയിരിപ്പ്‌ സമരം നടത്തി. സംഘര്‍ഷത്തില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറിക്കും പ്രസിഡന്റിനും പരിക്കേറ്റു. ജില്ലാ പ്രസിഡന്റ്‌ വി.ശിവന്‍കുട്ടിക്ക്‌ തലയ്‌ക്ക്‌ പരിക്കേറ്റിട്ടുണ്‌ട്‌. നാല്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. <യൃ>ഇതിനിടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ പി.കെ.കൃഷ്‌ണദാസ്‌ ഉള്‍പ്പെടെയുളള നേതാക്കള്‍ സ്ഥലത്തെത്തുകയും ചെയ്‌തു. സം?വത്തെക്കുറിച്ച്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ നേരിട്ടെത്തി വിശദീകരണം നല്‍കാതെ കുത്തിയിരിപ്പ്‌ സമരം അവസാനിപ്പിക്കില്ലെന്നായിരുന്നു യുവമോര്‍ച്ച നിലപാട്‌. തുടര്‍ന്ന്‌ കമ്മീഷണര്‍ രവതാ ചന്ദ്രശേഖരന്‍ നേരിട്ടെത്തി പി.കെ.കൃഷ്‌ണദാസുമായി സംസാരിച്ചു. സം?വസ്ഥലത്തില്ലാതിരുന്ന ഏതെങ്കിലും നിഷ്‌പക്ഷനായ ഉദ്യോഗസ്ഥനെകൊണ്‌ട്‌ അന്വേഷണം നടത്തി കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ കൃഷ്‌ണദാസ്‌ ആവശ്യപ്പെട്ടു. അന്വേഷണം നടത്തി വേണ്‌ട നടപടികള്‍ സ്വീകരിക്കാം എന്ന്‌ കമ്മീഷണര്‍ ഉറപ്പ്‌ നല്‍കി. ബി.ജെ.പിക്കു കൂടി സ്വീകാര്യനായ ഒരാളെയായിരിക്കും അന്വേഷണത്തിന്‌ നിയോഗിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. പിന്നീട്‌ സം?വത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ തിരുവനന്തപുരം അസി.കമ്മീഷണര്‍ സോമനാഥ പിളളയെ നിയോഗിച്ചു. സം?വം അറിഞ്ഞ്‌ മുതിര്‍ന്ന നേതാവ്‌ ഒ.രാജഗോപാലും സമര വേദിയിലെത്തി.<യൃ>തിരുവനന്തപുരത്തെ സംഘര്‍ഷം തുടര്‍ന്ന്‌ സംസ്ഥാനമൊട്ടാകെ വ്യാപിച്ചു. കോട്ടയത്ത്‌ തിരുനക്കര മൈതാനിയില്‍ സര്‍ക്കാരിന്റെ പാഠ്യപദ്ധതിക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ പുരോഗമന കലാ സാഹിത്യസംഘം നടത്തിയ യോഗം ഇരുപതോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. യോഗസ്ഥലത്തുണ്‌ടായിരുന്ന കസേരകളും മറ്റും അടിച്ച്‌ തകര്‍ത്തു. സ്ഥലത്തുണ്‌ടായിരുന്ന പോലീസ്‌ ഇടപ്പെട്ട്‌ സംഘര്‍ഷം ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ നേരെ കല്ലെറിഞ്ഞു. ഇതേ തുടര്‍ന്ന്‌ തിരിച്ചും കല്ലേറുണ്‌ടായി. തുടര്‍ന്ന്‌ ബിജെപി പ്രവര്‍ത്തകര്‍ എംസി റോഡ്‌ ഉപരോധിക്കാന്‍ തുടങ്ങി. സം?വത്തില്‍ എട്ട്‌ ബിജെപി പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇവരെ വിട്ടയയ്‌ക്കുന്നതിനായി ബിജെപി പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു. ഒടുവില്‍ നാളെ പോലീസ്‌ സ്റ്റേഷനില്‍ ഹാജരാകണം എന്ന വ്യവസ്ഥയില്‍ ഇവരെ വിട്ടയയ്‌ച്ചു. <യൃ>പാലക്കാടും ബിജെപി- ഡിവൈഎഫ്‌ഐ സംഘര്‍ഷം ഉണ്‌ടായി. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ തകര്‍ന്നു. ആക്രമികളെ പിടികൂടാനായി പോലീസ്‌ ബിജെപി ജില്ലാ ഓഫീസ്‌ വളഞ്ഞെങ്കിലും കൂടുതല്‍ നടപടികളെടുക്കാതെ മടങ്ങി. കൊച്ചിയില്‍ ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തുകയും കലൂര്‍ റോഡ്‌ ഉപരോധിക്കുകയും ചെയ്‌തു. കോഴിക്കോടും സമാനമായ പ്രകടനം നടന്നു. <യൃ>രാവിലെ വിവാദ പാഠപുസ്‌തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാ?്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്‌ടായിരുന്നു. കല്ലേറില്‍ ഏ.ആര്‍ ക്യാംപിലെ രണ്‌ട്‌ പൊലീസുകാര്‍ക്ക്‌ ഗുരുതരമായി പരുക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ കൂടുതല്‍ പൊലീസെത്തി പ്രവര്‍ത്തകരെ അറസ്‌റ്റു ചെയ്‌ത്‌ നീക്കി. <യൃ>ജനാധിപത്യരീതിയിലുളള സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്‌ ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ്‌ പി.കെ.കൃഷ്‌ണദാസും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രനും തിരുവനന്തപുരത്ത്‌ പറഞ്ഞു. സെക്രട്ടേറിയേറ്റിന്‌ മുന്നില്‍ സമാധാനപരമായി സമരം നടത്തുകയായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകരെ ഡി.വൈ.എഫ്‌.ഐയും പോലീസും ആക്രമിക്കുകയായിരുന്നു. സം?വത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും തിരുവന്തപുരത്ത്‌ ഹര്‍ത്താല്‍ നടത്തുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. <യൃ>അതേസമയം ആക്രമണം നടത്തിയത്‌ യുവമോര്‍ച്ചയാണെന്ന്‌ ഡി.വൈ.എഫ്‌.ഐ സംസ്ഥന നേതാവ്‌ ടി.വി. രാജേഷ്‌ ആരോപിച്ചു. നാളെ ഡി.വൈ.എഫ്‌.ഐ പ്രതിഷേധ ദിനം ആചരിക്കും. യുവമോര്‍ച്ച നടത്തുന്ന സമരം കാടത്തവും പ്രാകൃതവും ജനാധിപത്യവിരുദ്ധവുമാണ്‌. ഇത്‌ നരേന്ദ്ര മോഡിയുടെ ഗുജറാത്തല്ലെന്ന്‌ യുവമോര്‍ച്ച മനസ്സിലാക്കണമെന്ന്‌ ടി വി രാജേഷ്‌ പറഞ്ഞു.

4 comments:

ഷൈജു വയനാട്‌ said...

pakka musleem leeg patramavalleeee
chandrika poottippokum.........

യാരിദ്‌|~|Yarid said...

ഡേ മലപ്പുറം കാക്കാ. ഇതിനു രണ്ടു ദിവസം മുന്നെ അവിടെ കെ എസ് യുക്കാരു കയറി ഇതിനേക്കാള്‍ വലുതായിട്ടു അഴിഞ്ഞാടിയിരുന്നു. അത് കഴിഞ്ഞിട്ടു എം എസ് എഫിന്റെ സമുന്നതരായ അക്ഷരവിരോധികളായ വായി നോക്കികള്‍ കുട്ടികള്‍ക്കു സൌജന്യമായി വിതരണം ചെയ്യാന്‍ കൊണ്ടു വന്ന ഒരു ലോറി പുസ്തകം തെരുവിലിട്ടു വലിച്ചു കീറി കത്തിച്ചു കളഞ്ഞായിരുന്നു. അന്നൊന്നും ഈ ഭ്രാന്തന്മാരുടെ അഴിഞ്ഞാട്ടമൊട്ടും ചന്ദ്രിക എന്ന നാലു മൂന്നും ഏഴ് മുസ്ലിം ലീഗുകാരു വായിക്കുന്ന പത്രത്തില്‍ വന്നില്ല, വല്ലപൊഴും മറ്റു പത്രങ്ങള്‍ കൂടി നോക്കുന്നത് നന്നായിരിക്കും. ഇല്ലേല്‍ കണ്ണ് മഞ്ഞളിച്ചു പോകും, ദേ ഇതു പോലെ...

സിറാജുദ്ദീന്‍ പി കെ said...
This comment has been removed by the author.
കെ said...

യാരിദേ,
വാര്‍ത്ത മുഴുവന്‍ വായിച്ചാല്‍ ഇതില്‍ അഴിഞ്ഞാടിയിരിക്കുന്നത് ബിജെപിയും യുവമോര്‍ച്ചയുമാണെന്ന് മനസിലാകും. പക്ഷേ, തലക്കെട്ട് കണ്ടില്ലേ... അതാണ് ഉറുമീസ്... യേത്...