
അനുശോചിച്ചുമലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് അഖിലേന്ത്യ പ്രസിഡന്റ് ജി.എം.ബനാത്‌വാലയുടെ നിര്യാണത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ശിഹാബ് തങ്ങള്‍ അനുശോചനം അറിയിച്ചു. മുസ്ലീം ലീഗിന് മാത്രമല്ല ഏല്ലാ ന്യനപക്ഷങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട നേതാവിയിരുന്നു ബനാത്‌വാലയെന്ന് തങ്ങള്‍ അനുസ്‌മരിച്ചു.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ജി.എം.ബനാത്‌വാലയുടെ മരണത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അനുശോചനം അറിയിച്ചു. അനുശോചിച്ചു
തിരുവനന്തപുരം: ജീവിതാന്ത്യംവരെ കര്‍മനിരതനായിരുന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ജി എം ബനാത്ത്‌വാല പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ കരുത്തനായ സംരക്ഷകനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കേരളത്തിനുവേണ്ടി പാര്‍ലമെന്റില്‍ ശക്തമായി പോരാടിയ അദ്ദേഹത്തിന്റെ സേവനങ്ങള്‍ അവിസ്‌മരണീയമാണെന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മികച്ച പാര്‍ലമെന്റേറിയനും ദളിത് - മുസ്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന ഗുലാം മുഹമ്മദ് ബനാത്ത് വാലാ സാഹിബിന്റെ നിര്യാണത്തില്‍ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമന്‍ എം എല്‍ എ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ബനാത്ത് വാലാസാഹിബിന്റെ നിര്യാണത്തോട് കൂടി സമൂഹത്തിലെ പിന്നാക്ക ജനതയുടെ അത്താണിയാണ് നഷ്‌ടമായതെന്നും അദ്ദേഹം അനുസ്‌മരിച്ചു.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് ജി.എം.ബനാത്‌വാലയുടെ മരണം പാര്‍ട്ടിക്ക് കനത്ത നഷ്‌ടമാണ് വരുത്തിയിരിക്കുന്നതെന്ന് മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. എല്ലാവിധത്തിലുളള ആദരവും ബഹുമാനവും പിടിച്ചുപറ്റിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ മരണം വേദനാജനകമാണെന്നും കുട്ടി കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് ജി.എം.ബനാത്‌വാലയുടെ മരണം സാമൂഹിക രാഷ്‌ട്രീയ മണ്‌ഡലത്തിന് കനത്ത നഷ്‌ടമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് എം.എന്‍.ഹസന്‍ പറഞ്ഞു. ബനാത്‌വാല മികച്ച പാര്‍ലമെന്റേറിയാനായിരുന്നെന്ന് ഹസന്‍ അനുസ്‌മരിച്ചു. മരണത്തില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തി.
No comments:
Post a Comment