Thursday, July 3, 2008

കരിപ്പൂര്‍ വിമാനത്താവള റോഡ്‌ വൈദ്യുതീകരിക്കണം - കെ മുഹമ്മദുണ്ണിഹാജി



കരിപ്പൂര്‍ വിമാനത്താവള റോഡ്‌ വൈദ്യുതീകരിക്കണം - കെ മുഹമ്മദുണ്ണിഹാജി


തിരുവനന്തപുരം: കോഴിക്കോട്‌ വിമാനത്താവളറോഡ്‌ വൈദ്യുതീകരിക്കാന്‍ സ്‌പോണ്‍സര്‍മാരുടെ സഹായം തേടുമെന്ന്‌ കെ മുഹമ്മദുണ്ണി ഹാജിയുടെ സ്‌ബമിഷന്‌ മന്ത്രി പാലോളി മുഹമ്മദ്‌ നിയമസഭയെ അറിയിച്ചു. വിമാനത്താവള വരുമാനം കൊണ്ടോട്ടി പഞ്ചായത്തില്‍ കിട്ടുന്നില്ല. പള്ളിക്കല്‍ പഞ്ചായത്തിലാണ്‌ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്‌. എന്നാല്‍ റോഡിന്റെ കൂടുതല്‍ ഭാഗവും കൊണ്ടോട്ടി പഞ്ചായത്തിലൂടെയാണ്‌ കടന്നുപോകുന്നതെന്നും സാമ്പത്തികമായി വന്‍ബാധ്യത വരുമെന്നതിനാല്‍ പഞ്ചായത്തിന്‌ ഇത്‌ ചെയ്യാന്‍ കഴിയില്ലെന്ന്‌ ബോധ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.യു ഡി എഫ്‌ ഭരണത്തില്‍ നാഷനല്‍ ഹൈവേയില്‍ 213ല്‍ നിന്നും ഇവിടേക്ക്‌ നാലുവരി പാത നിര്‍മിച്ചിരുന്നു. രണ്ട്‌ കിലോമീറ്റര്‍ ദൂരത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നത്‌ പി ഡബ്ലു ഡി ഇലക്‌ട്രിക്കല്‍ വിംഗ്‌ 48 ലക്ഷം രൂപയും എസ്റ്റിമേറ്റ്‌ സര്‍ക്കാര്‍ സമര്‍പ്പിച്ചതുമാണ്‌. വിമാനത്താവളവും അതിന്റെ വരുമാനവും മറ്റൊരു പഞ്ചായത്തിലും വിമാനത്താവളത്തിലേക്കുള്ള റോഡ്‌ മറ്റൊരു പഞ്ചായത്തിലുമായതിനാല്‍ ഈ റോഡില്‍ തെരുവുവിളക്ക്‌ സ്ഥാപിക്കാനും പ്രതിമാസം ഒരു ലക്ഷം രൂപ കറന്റ്‌ ചാര്‍ജ്ജ്‌ അടക്കുന്നതിനും പ്രസ്‌തുതത പഞ്ചായത്തിന്‌ കഴിയുന്നില്ല. അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയര്‍ത്തിയതോടെ 24 മണിക്കൂറും വിമാന സര്‍വീസുള്ളതുകൊണ്ട്‌ തെരുവ്‌ വിളക്ക്‌ സ്ഥാപിക്കാത്തത്‌ നാണക്കേടും യാത്രക്കാരോട്‌ ചെയ്യുന്ന ക്രൂരതയുമാണെന്നും മുഹമ്മദുണ്ണിഹാജി പറഞ്ഞു.

No comments: