Thursday, July 3, 2008

വിദഗ്‌ധ സമിതിയെ പ്രഖ്യാപിച്ചു.. ബേബി മുട്ടുമടക്കിയോ?..........

വിദഗ്‌ധ സമിതിയെ പ്രഖ്യാപിച്ചു..

ബേബി മുട്ടുമടക്കിയോ?..........

ഏഴാം തരം പാഠപുസ്‌തകത്തിലെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാനും പാഠ്യപദ്ധതിയെക്കുറിച്ചും പുസ്‌തകത്തെക്കുറിച്ചുമുള്ള പരാതികള്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാനും സര്‍ക്കാര്‍ വിദഗ്‌ധസമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രി എം എ ബേബി ചട്ടം മുന്നൂറ്‌ അനുസരിച്ച്‌ നിയമസഭയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇത്‌ മൂലം ബേബി പുസ്‌തകം പിന്‍വലിക്കില്ലെന്നും മറ്റും പറഞ്ഞത്‌ അവസാനിച്ചോ? അതോ എല്ലാ മതസംഘടനകളും ഒറ്റക്കെട്ടായി നിന്നപ്പോള്‍ തോന്നിയതോ? ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. കെ എന്‍ പണിക്കരാണ്‌ സമിതി ചെയര്‍മാന്‍. എമിറൈറ്റ്‌സ്‌ പ്രൊഫസര്‍ ഡോ. എം എ ഉമ്മന്‍, എന്‍ സി ഇ ആര്‍ ടി റിട്ട. പ്രൊഫസര്‍ ഡോ. അര്‍ജ്ജുന്‍ദേവ്‌, ദില്ലി സര്‍വ്വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ നിന്നുള്ള ഡോ. അനിതാറാംപാല്‍, ഡോ. പൂനംബത്ര, മമ്പാട്‌ എം ഇ എസ്‌ കോളജ്‌ പ്രൊഫ. കെ എം എ റഹീം, തിരുവഞ്ചൂര്‍ പി ഇ എം ഹൈസ്‌കൂള്‍ ഹേഡ്‌മാസ്റ്റര്‍ ഫാ.അലക്‌സ്‌ തോമസ്‌, റിട്ട. സെഷന്‍സ്‌ ജഡ്‌ജ്‌ ഇ ഡി തങ്കച്ചന്‍, മാവേലിക്കര ബിഷപ്‌ മൂര്‍കോളജ്‌ റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ. മാമന്‍ വര്‍ക്കി, എഴുത്തുകാരന്‍ ഡോ.സ്‌കറിയ സക്കറിയ, പ്രൊഫ. എം എന്‍. കാരശ്ശേരി, കേരളാ സര്‍വ്വകലാശാല ഇംഗ്ലീഷ്‌ വിഭാഗത്തിലെ ഡോ. ജമീലാബീഗം, അധ്യാപക അവാര്‍ഡ്‌ ജേതാവ്‌ കെ ടി അബൂബക്കര്‍, എം ഇ എസ്‌ പ്രസിഡന്റ്‌ ഡോ. ഫസല്‍ഗഫൂര്‍, സാഹിത്യകാരന്‍ പ്രൊഫ. എം തോമസ്‌മാത്യു, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളജിലെ ഒ അബ്‌ദുര്‍റഹ്‌മാന്‍, റിട്ട.അധ്യാപകന്‍ സി പി സുദര്‍ശന്‍, എന്നിവരാണ്‌ അംഗങ്ങള്‍. റിട്ട. ഹയര്‍സെക്കന്‍ഡറി ഡയറക്‌ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍ സമിതിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കും. അതിനിടെ ഏഴാം ക്ലാസ്സിലെ വിവാദ സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകം പിന്‍വലിക്കുംവരെ പ്രതിഷേധ പരിപാടികള്‍ ശക്‌തമാക്കാന്‍ കേരളാ കാത്തലിക്‌ ബിഷപ്പ്‌ കൗണ്‍സില്‍(കെ.സി.ബി.സി) തീരുമാനിച്ചു. പാഠവുസ്‌തകം പിന്‍വലിയ്‌ക്കും വരെ സമരം നടത്താന്‍ മുസ്ലീം സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയും കോഴിക്കോട്ട്‌ യോഗം ചേര്‍ന്ന്‌ തീരുമാനിച്ചു. പാഠപുസ്‌തക വിവാദത്തില്‍ വിദഗ്‌ധ സമിതിയെ നിയോഗിച്ചത്‌ പ്രഹസനമാണെന്ന്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി പി.കെ.നാരായണപണിക്കര്‍ പ്രതികരിച്ചു. പാഠപുസ്‌തകം വിഷമാണെങ്കില്‍ പഠനസഹായി കാളകൂടമാണ്‌. ക്രിമിലെയറിന്റെ വരുമാനപരിധി രണ്‌ട്‌ ലക്ഷം രൂപയാക്കണമെന്നും പി.കെ.നാരായണപണിക്കര്‍ പറഞ്ഞു. സമദൂര സിദ്ധാന്തത്തില്‍ മാറ്റംവരുത്താന്‍ എന്‍.എസ്‌.എസ്‌ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും പി.കെ.നാരായണപണിക്കര്‍ പറഞ്ഞു.വിദ്യാ?്യാസമന്ത്രി എം.എ ബേബിയുടെ നിയമസ?യിലെ പ്രഖ്യാപനത്തെക്കുറിച്ച്‌ പ്രതികരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

No comments: