Wednesday, June 25, 2008

ബനാത്ത്‌ വാല ഓര്‍മ്മയായി




ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ്‌ ജി.എം. ബനാത്ത്‌വാല അന്തരിച്ചു. ഹൃദയാഘാതം മൂലമാണ്‌ അന്ത്യം. മുംബൈയിലായിരുന്നു അന്ത്യം. തമിഴ്‌നാട്‌ സംസ്ഥാന മുസ്ലിംലീഗ്‌ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷം ഇന്നലെ വൈകീട്ട്‌ ചെന്നൈയില്‍ തിരിച്ചെത്തിയ ജി.എം.ബനാത്ത്‌വാലയ്‌ക്ക്‌ ഉച്ചയ്‌ക്ക്‌ മൂന്നരയോടെയാണ്‌ മുംബൈയിലെ കുടുംബവസതിയില്‍ വെച്ച്‌ ഹൃദയാഘാതമുണ്‌ടായത്‌. ആശുപത്രിയില്‍ എത്തിക്കുംമുമ്പു തന്നെ മരണം സം?വിച്ചിരുന്നു. മരണസമയത്ത്‌ ജ്യേഷ്‌ഠസഹോദരന്‍ ഇബ്രാഹിം ബനാത്ത്‌വാലയും കുടുംബാംഗങ്ങളും അടുത്തുണ്‌ടായിരുന്നു. ബനാത്ത്‌വാലയുടെ പത്‌നി പ്രൊഫ. ആയിഷ ബനാത്ത്‌വാല 1998ല്‍ നിര്യാതയായ ശേഷം സഹോദരങ്ങളോടൊപ്പമാണ്‌ ബനാത്ത്‌വാല താമസിച്ചത്‌. 1967ല്‍ മഹാരാഷ്‌ട്ര നിയമസ?യില്‍ തെരഞ്ഞെടുക്കപ്പെട്ട ബനാത്ത്‌വാല 1977ലാണ്‌ ആറാം ലോക്‌സ?യിലേക്ക്‌ ആദ്യമായി കേരളത്തില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. പിന്നീട്‌ 1989 വരെയുള്ള അഞ്ച്‌ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം പൊന്നാനിയില്‍ നിന്ന്‌ ?ീമമായ ?ൂരിപക്ഷത്തിന്‌ വിജയിച്ചുവന്നു. 1992ല്‍ ബാബരി മസ്‌ജിദ്‌ പ്രശ്‌നത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ മുസ്ലിംലീഗുമായി തെറ്റിപ്പിരിഞ്ഞപ്പോള്‍ ബനാത്ത്‌വാല അഖിലേന്ത്യാ അധ്യക്ഷനായി. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ന്യൂനപക്ഷ രാഷ്‌ട്രീയ നേതാവായാണ്‌ ബനാത്ത്‌വാല അറിയപ്പെട്ടത്‌. 1986ല്‍ ഷാബാനു കേസിനെ തുടര്‍ന്ന്‌ ബനാത്ത്‌വാല പാര്‍ലമെന്റില്‍ കൊണ്‌ടുവന്ന സ്വകാര്യ ബില്ലാണ്‌ ഇന്ത്യയിലെ വിവാദമായ മുസ്ലിം വ്യക്തിനിയമ ?േദഗതിയിലേക്ക്‌ നയിച്ചത്‌. ന്യൂനപക്ഷ അവകാശങ്ങളുടെ ഏറ്റവും ശക്തനായ പോരാളി എന്ന നിലയിലാകും ചരിത്രം ബനാത്ത്‌വാലയെ ഓര്‍ക്കുക. 1933ല്‍ മുംബൈയിലെ ഒരു കച്ചി മേമന്‍ കുടുംബത്തില്‍ ജനിച്ച ബനാത്ത്‌വാല അലിഗഡ്‌ മുസ്ലിം യൂണിവേഴ്‌സിറ്റി കോര്‍ട്ടിലും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലും ഓള്‍ഇന്ത്യ മജ്‌ലിസെ മുഷാറവറയിലും അംഗമായിരുന്നു. ബനാത്ത്‌വാലയുടെ കബറടക്കം രാവിലെ ഏഴ്‌ മണിക്ക്‌ മുംബൈയില്‍ മറൈന്‍ഡ്രൈവിനടുത്തുള്ള ചന്ദന്‍വാടി ഖബറിസ്ഥാനില്‍ നടക്കും.

Monday, June 23, 2008

നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പോലീസ്‌ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ബഹളം വെച്ച സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു. നേരത്തെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചിരുന്നു. പ്രശ്‌നം സ? നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ നിയമസ?യില്‍ കൊണ്‌ടുവന്ന അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസ?യില്‍ നിന്ന്‌ ഇറങ്ങിപ്പോകുകയും ചെയ്‌തു. പോലീസ്‌ മര്‍ദ്ദനത്തെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്‌ടി ആവശ്യപ്പെട്ടു. അക്രമത്തിന്‌ നേതൃത്വം കൊടുക്കുന്നത്‌ ഉമ്മന്‍ചാണ്‌ടിയാണെന്ന്‌ അ?്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണ്‍ പറഞ്ഞു. വിദ്യാര്‍ത്ഥി മര്‍ദ്ദനത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്ക്‌ എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട്‌ കെസി വേണുഗോപാലാണ്‌ അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌. സര്‍ക്കാര്‍ പൊലീസ്‌ രാജ്‌ നടപ്പിലാക്കുകയാണെന്നും സംസ്ഥാനത്ത്‌ ?ീകരാന്തരീക്ഷമാണ്‌ നിലനില്‍ക്കുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. സമരങ്ങളെ അടിച്ചമര്‍ത്തുക എന്നത്‌ സര്‍ക്കാര്‍ നയമല്ലെന്ന്‌ ആ?്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. എന്നാല്‍ സമരത്തിന്റെ മറവിലുള്ള അക്രമങ്ങള്‍ അനുവദിക്കില്ലെന്ന്‌ കോടിയേരി വ്യക്തമാക്കി. തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തിന്‌ ഇടയില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. ചുമട്ടുതൊഴിലാളി ബില്‍ സബ്‌ജക്‌ട്‌ കമ്മറ്റിക്ക്‌ വിട്ടു. കയര്‍ തൊഴിലാളി ബില്‍ നിയമമാക്കുകയും ചെയ്‌തു

എം ആര്‍ മുരളിയെ പിന്തുണച്ച ആറ്‌ പേരെക്കൂടി പുറത്താക്കി

ഷൊര്‍ണൂര്‍ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ എം.ആര്‍ മുരളിയെ പിന്തുണച്ച മൂന്ന്‌ നഗരസഭ കൗണ്‍സിലര്‍മാരടക്കം ആറ്‌ പേരെക്കൂടി സിപിഐഎമ്മില്‍ നിന്ന്‌ പുറത്താക്കി. നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചവരെയാണ്‌ പുറത്താക്കിയിരിക്കുന്നത്‌. സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ്‌ തീരുമാനം കൈക്കൊണ്‌ടത്‌.

വിവാദ പാഠപുസ്‌തകങ്ങള്‍: ചര്‍ച്ചചെയ്യാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പുനല്‍കി




തിരുവനന്തപുരം: പാഠപുസ്‌തക വിവാദം സംബന്ധിച്ച്‌ വിദ്യാ?്യാസ മന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മുസ്ലീം സംഘടന നേതാക്കള്‍ പറഞ്ഞു. മതവിശ്വാസം മനുഷ്യനന്മക്ക്‌ ആവശ്യമാണെന്ന്‌ പ്രചരിപ്പിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്‌ട്‌. ഈ അവകാശവുമായി മുമ്പോട്ട്‌ പോകും. അടുത്തമാസം 5-ന്‌ കോഴിക്കോട്‌ വച്ചും 7-ന്‌ തിരുവനന്തപുരത്ത്‌ വച്ചും ഇത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുസ്ലീം സംഘടനാ നേതാക്കള്‍ യോഗം ചേരുന്നുണ്‌ട്‌. അനുകൂലമായ നിലപാടുണ്‌ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന്‌ മുസ്ലീം ലീഗ്‌ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.<യൃ>പര്‍ദ കുലീനവും അന്തസ്സേകുന്നതുമാണ്‌. മതചിഹ്‌നങ്ങള്‍ ഒഴിവാക്കിയുള്ള വസ്‌ത്രധാരണം മുസ്ലീങ്ങള്‍ക്കു പറ്റില്ല. എല്ലാവരും ഒരേ പോലെ വസ്‌ത്രം ധരിക്കുന്നതാണ്‌ നല്ലതെന്ന പാഠപുസ്‌തകത്തിലെ സന്ദേശം ഏകപക്ഷീയമാണ്‌. മിശ്രവിവാഹം ഇസ്ലാം വിരുദ്ധമാണ്‌. തുര്‍ക്കിയിലെ മുസ്‌തഫാ കമാല്‍ അത്താതുര്‍ക്കിനെ മഹാനാക്കി പാശ്‌ചാത്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നത്‌ ശരിയല്ലെന്നും മുസ്ലീം നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ്‌ ബഷീറും പറഞ്ഞു.<യൃ>

ബസ്സ്‌ സമരം ഉപേക്ഷിച്ചു



ബസ്സുടമകള്‍ നാളെ മുതല്‍ ആരംഭിയ്‌ക്കാനിരുന്ന അനിശ്ചിതകാല ബസ്സ്‌ സമരം ഉപേക്ഷിച്ചു. സ്വകാര്യ ബസ്‌ ഉടമകളുടെ സംഘടനാ നേതാക്കളുമായി ഗതാഗത മന്ത്രി മാത്യു ടി.തോമസ്‌തിരുവനന്തപുരത്ത്‌ നടത്തിയ ചര്‍ച്ചയിലാണ്‌ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്‌.

Saturday, June 21, 2008



എം ആര്‍ മുരളിയെ ആക്രമിച്ചു



പാലക്കാട്ട്‌: സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കിയ ഷൊര്‍ണ്ണൂര്‍ നഗരസഭാ ഉപാദ്ധ്യക്ഷന്‍ എം.ആര്‍ മുരളിയെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. തലക്ക്‌ പരിക്കേറ്റ മുരളിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൊര്‍ണ്ണൂരിലെ കുളപ്പുള്ളിയില്‍ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ രണ്‌ട്‌ സി.പി.എം പ്രവര്‍ത്തകരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്‌ട്‌. <യൃ>ഷൊര്‍ണ്ണൂര്‍ നഗരസഭയില്‍ പാര്‍ട്ടി നിര്‍ദ്ദേശം അംഗീകരിയ്‌ക്കാതെ വിമത പ്രവര്‍ത്തനം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ ആറു പേര്‍ക്ക്‌ സി.പി.എം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ലോക്കല്‍ കമ്മറ്റി കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കി.മൂന്ന്‌ കൗണ്‍സില്‍ മാര്‍ക്കും മൂന്ന്‌ പാര്‍ട്ടി അംഗങ്ങള്‍ക്കുമാണ്‌ നോട്ടീസ്‌ നല്‍കിയത്‌.സുബ്രഹ്മണ്യന്‍, സരള, രാജഗോപാല്‍ തുടങ്ങി ആറുപേര്‍ക്കാണ്‌ നോട്ടീസ്‌ നല്‍കിയത്‌. നരഗസഭയിലെ വൈസ്‌ ചെയര്‍മാന്‍ എം.ആര്‍ മുരളിയെ ഇന്നലെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയിരുന്നു.പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച്‌ സ്ഥാനം രാജിവെയ്‌ക്കാന്‍ തയ്യാറല്ലെന്ന്‌ അറിയിച്ചതിനായിരുന്നു നടപടി. <യൃ>

എം ആര്‍ മുരളിയെ ആക്രമിച്ചത്‌ സി പി എമ്മിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നു: അധിനിവേശ പ്രതിരോധ സമിതിതി

എം ആര്‍ മുരളിയെ ആക്രമിച്ചത്‌ സി പി എമ്മിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നു: അധിനിവേശ പ്രതിരോധ സമിതിതി

രുവനന്തപുരം: സി പി എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ എം ആര്‍ മുരളിയെ സി പി ഐ എം പ്രവര്‍ത്തകരെ ഉപയോഗിച്ച്‌ വകവരുത്താന്‍ നടത്തിയ നീക്കം സി പി ഐ എം നേതൃത്വത്തിന്റെ ഭീരുത്വത്തിന്‌ ഉദാഹരണമാണെന്ന്‌ അധിനിവേശ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. എന്‍ സുഗതനും ജനറല്‍ സെക്രട്ടറി വി പി വാസുദേവനും പ്രസ്‌താവനയില്‍ വ്യക്തമാക്കി. രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താനുള്ള ജനാധിപത്യപരമായ അവകാശം നിഷേധിച്ച്‌ വിമര്‍ശനമുന്നയിക്കുന്നവരെ ശാരീരികമായി അവസാനിപ്പിക്കാനുള്ള ഫാസിസ്റ്റ്‌ നീക്കത്തില്‍ നിന്ന്‌ സി പി ഐ എം പിന്മാറുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അധിനിവേശ പ്രതിരോധ സമിതി വ്യക്തമാക്കി.സി പി ഐ എം നേതൃത്വത്തിന്റെ അപചയത്തിനെതിരെ ശബ്‌ദമുയര്‍ത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായവരെയും പുറത്തുപോയവരെയും സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കാന്‍ എം ആര്‍ മുരളി നടത്തുന്ന പരിശ്രമങ്ങള്‍ക്ക്‌ അധിനിവേശ പ്രതിരോധ സമിതി പിന്തുണ പ്രഖ്യാപിച്ചു.